ചാറ്റ് ഫീച്ചർ തിരികെയെത്തിക്കാൻ ഫേസ്ബുക്ക്
11:11 PM Apr 13, 2019 | Deepika.com
സാൻഫ്രാൻസിസ്കോ: ഫേസ്ബുക്ക് ആപ്പിൽനിന്നു പുറത്താക്കിയ ചാറ്റ് ഓപ്ഷൻ കന്പനി തിരികെയെത്തിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. മെസഞ്ചർ ആപ് നിലനിർത്തിക്കൊണ്ടാകും ഫേസ്ബുക്ക്, ചാറ്റ് ഓപ്ഷൻ തിരികെക്കൊണ്ടുവരുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. വാട്സാപ്പും ഇൻസ്റ്റഗ്രാമും മെസഞ്ചറും സംയോജിപ്പിക്കാൻ നടപടി ആരംഭിച്ചതായി അടുത്തിടെ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഫേസ്ബുക്ക് തങ്ങളുടെ ഫേസ്ബുക്ക് ആപ്പിലെ ചാറ്റിംഗ് ഓപ്ഷൻ വീണ്ടുമെത്തിക്കുന്നതെന്നാണ് വിലയിരുത്തൽ. നിലവിൽ മെസഞ്ചറിലൂടെയാണ് ഫേസ്ബുക്ക് യൂസർമാരുമായി ചാറ്റിംഗ് സാധ്യമാകുന്നത്.