മുംബൈ: ഇന്ത്യയിൽനിന്നുള്ള 60 ലക്ഷം വീഡിയോകൾ നീക്കം ചെയ്തതായി ഷോർട്ട് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്. കഴിഞ്ഞവർഷം ജൂലൈ വരെയുള്ള കണക്കാണിത്.
തങ്ങളുടെ നയങ്ങൾക്കു വിരുദ്ധമായി വന്ന വീഡിയോകളാണ് നീക്കം ചെയ്തതെന്നും ഇത്തരത്തിലുള്ള നടപടികൾ ഭാവിയിലുമുണ്ടാകുമെന്നും കന്പനി അറിയിച്ചു. ടിക് ടോക് ആപ്പിനു വിലക്കേർപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം ചെന്നൈ ഹൈക്കോടതി തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആപ് നിരോധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കലാകുമെന്നായിരുന്നു ടിക് ടോക് അധികൃതരുടെ വാദം. 13 വയസിൽ താഴെയുള്ളവർ ടിക് ടോക് അക്കൗണ്ട് തുടങ്ങുന്നതു തടയുന്നതിനുള്ള സംവിധാനവും അടുത്തിടെ ടിക് ടോക് ആരംഭിച്ചിരുന്നു.
60 ലക്ഷം വീഡിയോകൾ നീക്കം ചെയ്തതായി ടിക് ടോക്
11:11 PM Apr 13, 2019 | Deepika.com