മുംബൈ: ഐടി രംഗത്തെ ഒന്നാം സ്ഥാനക്കാരായ ടിസിഎസിനു വീണ്ടും അസാധാരണ വളർച്ച. ജനുവരി-മാർച്ച് ക്വാർട്ടറിൽ അറ്റാദായ വർധന 17.7 ശതമാനം. 6,904 കോടിയിൽനിന്ന് 8,126 കോടിയിലേക്ക്.
കന്പനിയുടെ വിറ്റുവരവ് 32,075 കോടി രൂപയിൽനിന്ന് 18.5 ശതമാനം കൂടി 38,010 കോടി രൂപയായി.
2018-19 ധനകാര്യവർഷത്തെ മൊത്തം വരുമാനം 19 ശതമാനം വർധിച്ച് 1,46,463 കോടി രൂപയായി. വാർഷിക അറ്റാദായം 21.9 ശതമാനം വർധിച്ച് 31,472 കോടി രൂപയിലെത്തി. അവസാനഗഡു ലാഭവീതം ഓഹരിയൊന്നിന് 18 രൂപ നല്കും. നിരീക്ഷകർ കണക്കുകൂട്ടിയതിലും മെച്ചമായി ടിസിഎസിന്റെ പ്രകടനം.
ടിസിഎസിനു ലാഭവളർച്ച 17.7 ശതമാനം
01:02 AM Apr 13, 2019 | Deepika.com