കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഇൻകുബേറ്ററായ വെൻച്വർ കാറ്റലിസ്റ്റ്സ് കൊച്ചിയിൽ ഇൻകുബേഷൻ സെന്റർ ആരംഭിക്കുന്നു. വളർന്നുവരുന്ന സ്റ്റാർട്ടപ്പുകൾക്ക് സഹായകമാകുന്ന പദ്ധതിക്കു മുന്നോടിയായി കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ 150- ഓളം പേർ പങ്കെടുത്തു.
നിക്ഷേപകരെയോ കന്പനികളെയോ ആകർഷിച്ച് ഇവിടത്തെ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ വിഭവങ്ങളും ഫണ്ടും ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് സെന്റർ തുടങ്ങുന്നതെന്ന് വെൻച്വർ കാറ്റലിസ്റ്റ്സ് സ്ഥാപകൻ ഡോ. അപൂർവ് രഞ്ജൻ ശർമ പറഞ്ഞു. രണ്ടാം ഘട്ടമായി തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കൊല്ലം, ആലപ്പുഴ ജില്ലകളിലും പ്രവർത്തനം വ്യാപിപ്പിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെൻച്വർ കാറ്റലിസ്റ്റ്സ് ഇതിനകം എഴുപതിലധികം സ്റ്റാർട്ടപ്പുകളിലായി 80 ദശലക്ഷം യുഎസ് ഡോളർ നിക്ഷേപിച്ചിട്ടുണ്ട്.
വെൻച്വർ കാറ്റലിസ്റ്റ്സ് ഇൻകുബേഷൻ സെന്റർ കേരളത്തിൽ
12:54 AM Apr 13, 2019 | Deepika.com