ടോക്കിയോ: ഉത്തരകൊറിയൻ ഭരണകൂടത്തിൽ അഴിച്ചുപണി. പുതിയ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും നിയമിച്ചു. എന്നാൽ പരമാധികാരി കിം ജോംഗ് ഉൻ തന്നെയാണ്. സ്റ്റേറ്റ് അഫയേഴ്സ് കമ്മീഷൻ ചെയർമാനായി കിം ജോംഗ് ഉന്നിനെ പാർലമെന്റ് വീണ്ടും തെരഞ്ഞെടുത്തു.മുഴുവൻ കൊറിയൻ ജനതയുടെയും പരമാധികാര പ്രതിനിധി എന്ന പുതിയ പദവിയും അദ്ദേഹത്തിന് അനുവദിച്ചു.
ഉത്തരകൊറിയൻ പ്രസിഡന്റായി ചോ റ്യോംഗ് ഹെയെ നിയമിച്ചു. കിം യോംഗ് നാമിനെ മാറ്റിയാണ് ചോയെ ഈ ആലങ്കാരിക പദവിയിൽ നിയമിച്ചത്. പാക് പോങ് ജുവിനു പകരം കിം ജെ റ്യോംഗിനെ പ്രധാനമന്ത്രിയായി നിയമിച്ചു.
ഉത്തരകൊറിയയ്ക്കു പുതിയ പ്രധാനമന്ത്രിയും പ്രസിഡന്റും
11:10 PM Apr 12, 2019 | Deepika.com