ഗോതബ്യ രാജപക്സെ സ്ഥാനാർഥിയാകും
11:10 PM Apr 12, 2019 | Deepika.com
കൊളംബോ: മുൻ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രജപക്സെയുടെ സഹോദരൻ ഗോതബ്യ രാജപക്സെ ഈ വർഷം അവസാനം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകും. മഹിന്ദയ്ക്ക് മൂന്നാം വട്ടം മത്സരിക്കാൻ വിലക്കുണ്ട്. യുഎസ് പൗരത്വം ഉപേക്ഷിക്കുമെന്ന് ഗോതബ്യ അറിയിച്ചു.