ബർലിൻ: ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ മാതാവ് ഹെർലിൻഡ് കാസ്നർ (90) അന്തരിച്ചു. ഏപ്രിലിന്റെ തുടക്കത്തിലായിരുന്നു മരണം സംഭവിച്ചത്. ലാറ്റിൻ, ഇംഗ്ലീഷ് വിഷയങ്ങളിലെ സ്കൂൾ അധ്യാപികയായിരുന്നു.
മെർക്കലിന്റെ, ഇവാഞ്ചലിക്കൽ പാസ്റ്ററായിരുന്ന പിതാവ് ഹോഴ്സ്റ്റ് കാസ്നർ 85-ാം വയസിൽ 2011 ലാണ് മരിച്ചത്. മെർക്കലിനെ കൂടാതെ ഇറീന കാസ്നർ, മാർക്കൂസ് കാസ്നർ എന്നീ രണ്ടു മക്കൾ കൂടിയുണ്ട്.
ജോസ് കുന്പിളുവേലിൽ
മെർക്കലിന്റെ അമ്മ അന്തരിച്ചു
11:11 PM Apr 11, 2019 | Deepika.com