ബ്രെക്സിറ്റ് ആറുമാസംകൂടി നീട്ടിക്കൊടുത്തു

11:11 PM Apr 11, 2019 | Deepika.com
ല​​ണ്ട​​ൻ: ബ്രെ​​ക്സി​​റ്റ് കാ​​ലാ​​വ​​ധി ആ​​റു​​മാ​​സം കൂ​​ടി നീ​​ട്ടി​​ന​​ൽ​​കാ​​മെ​​ന്ന് ബ്ര​​സ​​ൽ​​സി​​ൽ ചേ​​ർ​​ന്ന ഇ​​യു ഉ​​ച്ച​​കോ​​ടി സ​​മ്മ​​തി​​ച്ചു. കാ​​ലാ​​വ​​ധി നീ​​ട്ടി​​യി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ൽ ക​​രാ​​ർ കൂ​​ടാ​​തെ ഇ​​ന്ന് ബ്രി​​ട്ട​​ൻ യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ വി​​ടേ​​ണ്ടി​​വ​​രു​​മാ​​യി​​രു​​ന്നു. പു​​തു​​ക്കി​​യ ബ്രെ​​ക്സി​​റ്റ് തീ​​യ​​തി ഒ​​ക്ടോ​​ബ​​ർ 31 ആ​​ണ്. ഇ​​നി​​യും സ​​മ​​യം പാ​​ഴാ​​ക്കാ​​തെ ക​​രാ​​ർ പാ​​സാ​​ക്കി ബ്രെ​​ക്സി​​റ്റി​​നു വ​​ഴി​​യൊ​​രു​​ക്കാ​​ൻ ബ്രി​​ട്ടീ​​ഷ് എം​​പി​​മാ​​ർ ത​​യാ​​റാ​​വ​​ണ​​മെ​​ന്നു യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ കൗ​​ൺ​​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട​​സ്ക് പ​​റ​​ഞ്ഞു. ജൂ​​ൺ മു​​പ്പ​​തു​​വ​​രെ ഹ്ര​​സ്വ​​കാ​​ല​​ത്തേ​​ക്ക് ബ്രെ​​ക്സി​​റ്റ് നീ​​ട്ട​​ണ​​മെ​​ന്നാ​​ണു മേ ​​ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്.

എ​​ന്നാ​​ൽ ആ​​റു​​മാ​​സം സ​​മ​​യം നീ​​ട്ടി​​ന​​ൽ​​കാ​​നാ​​ണു ഇ​​യു തീ​​രു​​മാ​​നി​​ച്ച​​ത്. ഇ​​ത് മേ​​യ്ക്ക് അം​​ഗീ​​ക​​രി​​ക്കേ​​ണ്ടിവ​​ന്നു. ഒ​​ക്ടോ​​ബ​​ർ 31 വ​​രെ സ​​മ​​യം അ​​നു​​വ​​ദി​​ച്ചെ​​ങ്കി​​ലും അ​​തി​​നു​​മു​​ന്പു ത​​ന്നെ യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ൽ​​നി​​ന്നു വി​​ടു​​ത​​ൽ നേ​​ടാ​​ൻ (ബ്രെ​​ക്സി​​റ്റ്) ശ്ര​​മി​​ക്കു​​മെ​​ന്നു പി​​ന്നീ​​ട് മേ ​​വ്യ​​ക്ത​​മാ​​ക്കി,
യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ലേ​​ക്ക് മേ​​യി​​ൽ ന​​ട​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബ്രി​​ട്ട​​നും പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്നും ഉ​​ച്ച​​കോ​​ടി​​ നി​​ർ​​ദേ​​ശി​​ച്ചു. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ​​ങ്കെ​​ടു​​ത്തി​​ല്ലെ​​ങ്കി​​ൽ ജൂ​​ൺ ഒ​​ന്നി​​ന് ബ്രി​​ട്ട​​ൻ ഇ​​യു​​വി​​ൽനി​​ന്നു പു​​റ​​ത്താ​​വും. ആ​​ദ്യം നി​​ശ്ച​​യി​​ച്ച ബ്രെ​​ക്സി​​റ്റ് തീ​​യ​​തി മാ​​ർ​​ച്ച് 29 ആ​​യി​​രു​​ന്നു. പി​​ന്നീ​​ട് ഇ​​ത് ഏ​​പ്രി​​ൽ 12 വ​​രെ നീ​​ട്ടി. ഇ​​പ്പോ​​ൾ മൂ​​ന്നാം​​ ത​​വ​​ണ​​യാ​​ണു നീ​​ട്ടി ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. ഒ​​ക്ടോ​​ബ​​ർ 31നു​​ശേ​​ഷം വീ​​ണ്ടും തീയ​​തി നീ​​ട്ടി​​ന​​ൽ​​കി​​ല്ലെ​​ന്നും ഇ​​യു വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.