ഇസ്ലാമാബാദ്: ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പാക്കിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളോടു ബ്രിട്ടൻ മാപ്പു പറയണമെന്ന് പാക് വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരി ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തിൽ ബംഗാൾ നേരിട്ട ക്ഷാമത്തിനും മാപ്പു പറയണം. കോഹിനൂർ രത്നം ലാഹോർ മ്യൂസിയത്തിന് അവകാശപ്പെട്ടതാണെന്നും മടക്കിത്തരണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും മാപ്പു പറയാൻ കൂട്ടാക്കിയിരുന്നില്ല.
ഇന്ത്യയിൽനിന്നു ബ്രിട്ടൻ സ്വന്തമാക്കിയ കോഹിനൂർ രത്നത്തിനായി ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങൾ അവകാശം ഉന്നയിക്കുന്നുണ്ട്.
ജാലിയൻവാലാബാഗ്: ബ്രിട്ടൻ മാപ്പു പറയണമെന്നു പാക്കിസ്ഥാൻ
11:11 PM Apr 11, 2019 | Deepika.com