നിർബന്ധിത മതംമാറ്റം നടന്നിട്ടില്ലെന്നു പാക് കോടതി

11:11 PM Apr 11, 2019 | Deepika.com
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത ര​​​ണ്ടു ഹൈ​​​ന്ദ​​​വ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ നി​​​ർ​​​ബ​​​ന്ധി​​​ച്ചു മ​​​തം​​​ മാ​​​റ്റി​​​യ​​​ത​​​ല്ലെ​​​ന്ന് ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. സി​​​ന്ധ് പ്ര​​​വി​​​ശ്യ​​​യി​​​ൽ​​​നി​​​ന്നു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി നി​​​ർ​​​ബ​​​ന്ധി​​​ച്ചു മ​​​തം​​​മാ​​​റ്റി വി​​​വാ​​​ഹം ക​​​ഴി​​​പ്പി​​​ച്ചു എ​​​ന്ന് ര​​​ക്ഷി​​​താ​​​ക്ക​​​ൾ ആ​​​രോ​​​പി​​​ക്കു​​​ന്ന ര​​​വീ​​​ണ, റീ​​​ന സ​​​ഹോ​​​ദ​​​രി​​​മാ​​​രും ഇ​​​വ​​​രു​​​ടെ ഭ​​​ർ​​​ത്താ​​​ക്ക​​​ന്മാ​​​രും സം​​​ര​​​ക്ഷ​​​ണം തേ​​​ടി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കു ഭ​​​ർ​​​ത്താ​​​ക്ക​​​ന്മാ​​​ർ​​​ക്കൊ​​​പ്പം ജീ​​​വി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ല്കി.

സി​​​ന്ധ് പ്ര​​​വി​​​ശ്യ​​​യി​​​ൽ​​​നി​​​ന്ന് പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി എ​​​ന്നാ​​​ണ് ര​​​ക്ഷി​​​താ​​​ക്ക​​​ൾ പോ​​​ലീ​​​സി​​​നു പ​​​രാ​​​തി ന​​​ല്കി​​​യ​​​ത്. പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ​​​മാ​​​യ ഹി​​​ന്ദുസ​​​മൂ​​​ഹം ഇ​​​തി​​​ൽ വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തു​​​ക​​​യു​​​ണ്ടാ​​​യി.