ലണ്ടൻ: ബ്രിട്ടീഷ് എയർവേസ് വിമാനത്തിനു വഴിതെറ്റി. ജർമനിയിലെ ഡസ്സൽഡോർഫിലേക്കു പുറപ്പെട്ട വിമാനം ലാൻഡ് ചെയ്തത് സ്കോട്ട്ലൻഡ് തലസ്ഥാനമായ എഡിൻബറോയിൽ.
ബ്രിട്ടീഷ് എയർവേസിന്റെ ബിഎ3271 വിമാനം തിങ്കളാഴ്ച രാവിലെ 7.30നാണ് ലണ്ടനിൽനിന്നു പുറപ്പെട്ടത്. പൈലറ്റിന് തെറ്റായ നിർദേശങ്ങൾ ലഭിച്ചതാണ് വഴിതെറ്റാൻ കാരണം.
ബ്രിട്ടീഷ് എയർവേസിനുവേണ്ടി ഡബ്ല്യുഡിഎൽ എന്ന കന്പനിയാണ് വിമാനത്തിന്റെ യാത്രാപരിപാടി നിയന്ത്രിച്ചത്. വഴിതെറ്റാനുള്ള കാരണത്തെക്കുറിച്ച് ഇരുകൂട്ടരും അന്വേഷണം തുടങ്ങി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ബ്രിട്ടീഷ് എയർവേസ് മാപ്പു ചോദിച്ചു.
വിമാനത്തിനു വഴിതെറ്റി
11:32 PM Mar 26, 2019 | Deepika.com