മുംബൈ: ഐടിസിയുടെ വസ്ത്രനിർമാണ ബ്രാൻഡ് ആയ ജോണ്പ്ലെയേഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ കീഴിലുള്ള റിലയൻസ് റീട്ടെയ്ൽ ലിമിറ്റഡ് സ്വന്തമാക്കി. ഏറെ ആരാധകരുള്ള ജോണ് പ്ലെയേഴ്സ് സ്വന്തമാക്കാനായത് തങ്ങൾക്കു കൂടുതൽ കരുത്തു പകരുമെന്ന് റിലയൻസ് അറിയിച്ചു.
തങ്ങളുടെ നവീകരണ പദ്ധതിയുടെ ഭാഗമായാണ് ജോണ്പ്ലെയേഴ്സും അനുബന്ധ ട്രേഡ്മാർക്കുകളും ബൗദ്ധിക സ്വത്തവകാശങ്ങളും റിലയൻസിനു വിറ്റതെന്ന് ഐടിസി പ്രതികരിച്ചു. എന്നാൽ, എത്ര രൂപയുടെ ഇടപാടാണു നടന്നതെന്നു വ്യക്തമാക്കാൻ ഇരുകന്പനികളും തയാറായിട്ടില്ല. അതേസമയം,150 കോടി രൂപ മുടക്കിയാണ് ജോണ് പ്ലെയേഴ്സിനെ റിലയൻസ് സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്.
ജോണ് പ്ലെയേഴ്സ് ഇനി റിലയൻസിനു സ്വന്തം
10:55 PM Mar 26, 2019 | Deepika.com