മസ്കറ്റ്: ഒമാനിലെ മുൻനിര എക്സ്ചേഞ്ച് സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ചിന് ബാങ്ക് മസ്കറ്റ് അവാർഡ് ലഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഗ്ലോബൽ മണി എക്സ്ചേഞ്ചിന് ബെസ്റ്റ് എക്സ്ചേഞ്ച് ഹൗസ് ഓഫ് ദി ഇയർ 2018 അവാർഡ് ആണ് ലഭിച്ചത്.
തുടർച്ചയായ നാലാം തവണയാണ് ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ നേട്ടം. കന്പനിയുടെ കൂടുതൽ ബ്രാഞ്ചുകൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഈ വർഷംതന്നെ തുടങ്ങുമെന്ന് ഗ്ലോബൽ മണി എക്സ്ചേഞ്ച് എംഡി കെ.എസ്. സുബ്രഹ്മണ്യൻ, ജനറൽ മാനേജർ ആർ. മദുസൂദനൻ എന്നിവർ പറഞ്ഞു.
ഗ്ലോബൽ മണി എക്സ്ചേഞ്ചിന് ബെസ്റ്റ് എക്സ്ചേഞ്ച് അവാർഡ്
01:48 AM Mar 26, 2019 | Deepika.com