മുംബൈ: ആദ്യകാല ഓഡിയോ ബ്രാന്‍ഡുകളിലൊന്നായ എഫ് ആൻഡ് ഡി പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ ഡബ്ല്യു19 അവതരിപ്പിച്ചു. പാർട്ടി സീരീസിൽ ഉൾപ്പെടുന്ന ഈ സ്പീക്കറിന് 1.18 കിലോഗ്രാമാണ് ഭാരം. 3,000 എംഎഎച്ച് ഇന്റേണൽ ലിഥിയം അയോണ്‍ ബാറ്ററിയാണ് ഉപകരണത്തിന്റെ ഊർജസ്രോതസ്.
ബ്ലൂടൂത്ത് സംവിധാനമില്ലാത്ത ഉപകരണത്തിൽ 3.5 എംഎം ഓഡിയോ ജാക്ക് വഴി ബന്ധിപ്പിക്കാം, ടിഎഫ് കാർഡ്, യുഎസ്ബി എന്നിവയും സ്പീക്കറിൽ ഉപയോഗിക്കാം. 12 മാസത്തെ വാറന്റിയോടെ ആമസോണിലും പ്രധാനപ്പെട്ട എല്ലാ റീട്ടെയിൽ ഷോപ്പുകളിലും ലഭ്യമാകുന്ന സ്പീക്കറിന് 2990 രൂപയാണ് വില.
ബ്ലൂടൂത്ത് സ്പീക്കറുമായി എഫ് ആൻഡ് ഡി
10:53 PM Mar 25, 2019 | Deepika.com