ചെന്നൈ: ഷവോമി ഇന്ത്യയിൽ പുതിയ നിർമാണശാല തുറന്നു. കമ്പനി ഇന്ത്യയിൽ തുടങ്ങുന്ന ഏഴാമത്തെ നിർമാണശാലയാണിത്. ഫ്ലെക്സ് ലിമിറ്റഡുമായി സഹകരിച്ച് തുടങ്ങുന്ന പ്ലാന്റ് ചെന്നൈയിലാണ്.
ഇതോടൊപ്പം റെഡ്മി ഗോ എന്ന പുതിയ ഫോണും എംഐ പേ പേമെന്റ്സ് ആപ്പും ഷവോമി അവതരിപ്പിച്ചു. 4ജി വോൾടി ഫീച്ചറുള്ള എൻട്രി ലെവൽ സ്മാർട്ട്ഫോണാണ് റെഡ്മി ഗോ. റീച്ചാർജ്, ബില്ല് അടയ്ക്കൽ തുടങ്ങിയ എല്ലാ സംവിധാനങ്ങളോടെയുമാണ് എംഐ പേ അവതരിപ്പിച്ചിരിക്കുന്നത്.
ഷവോമിക്ക് ഇന്ത്യയിൽ പുതിയ നിർമാണശാല
10:46 PM Mar 25, 2019 | Deepika.com