ന്യൂഡൽഹി/ഇസ്ലാമാബാദ്: പെൺകുട്ടികളുടെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക് വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരിയും തമ്മിൽ വാക്പോര്.
തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈകമ്മീഷണറിൽനിന്ന് ആവശ്യപ്പെട്ടതായി സുഷമ ട്വീറ്റ് ചെയ്തതോടെയാണു തുടക്കം. ഇത് പാക്കിസ്ഥാന്റെ ആഭ്യന്തര കാര്യമാണെന്നു ചൗധരി ട്വിറ്ററിൽ മറുപടി നല്കി.
വിശദാംശങ്ങൾ തേടിയപ്പോൾതന്നെ പാക് മന്ത്രി പരിഭ്രാന്തനായെന്നും ഇത് കുറ്റബോധം കൊണ്ടാണെന്നും സുഷമ തിരിച്ചടിച്ചു. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇവിടെ ആളുണ്ടെന്ന് ചൗധരി തുടർന്നു പറഞ്ഞു.
സുഷമയും ചൗധരിയും തമ്മിൽ വാക്പോര്
12:43 AM Mar 25, 2019 | Deepika.com