ബാങ്കോക്ക്: തായ്ലൻഡിൽ ഇന്നലെ നടന്ന പൊതു തെരഞ്ഞെടുപ്പിൽ പട്ടാള മേധാവിയും പ്രധാനമന്ത്രിയുമായ പ്രയുത് ചാൻ ഒചയുടെ ഫലാംഗ് പ്രചാരത് പാർട്ടി വ്യക്തമായ മേൽക്കൈ നേടിയെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
തൊണ്ണൂറു ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ പ്രയുതിന്റെ പാർട്ടി 73 ലക്ഷം വോട്ടുകൾ നേടി. എതിരാളികളായ ഫൂ തായ് പാർട്ടിക്ക് 65 ലക്ഷത്തിനടുത്തു വോട്ടുകളാണ് ലഭിച്ചത്.
പ്രവാസത്തിൽ കഴിയുന്ന മുൻ പ്രധാനമന്ത്രിമാരായ താക്സിൻ, യിംഗ്ലക് ഷിനവത്രമാരുടെ കുടുംബത്തെ പിന്തുണയ്ക്കുന്ന പാർട്ടിയാണ് ഫൂ തായ്. 2014ൽ പട്ടാളം അധികാരം പിടിച്ചശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്.
തായ്ലൻഡിൽ പ്രയുതിനു ലീഡെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ
12:43 AM Mar 25, 2019 | Deepika.com