ജെറ്റ് എയർവേസ് 12 അന്താരാഷ്ട്ര സർവീസുകള്‍ റദ്ദാക്കി
11:00 PM Mar 23, 2019 | Deepika.com
മുംബൈ: സാന്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയർവേസ് തങ്ങളുടെ 12 അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയതായി റിപ്പോർട്ട്. ഹോംങ്കോംഗ്, അബുദാബി, ദമാം, റിയാദ്, മാഞ്ചസ്റ്റർ, സിംഗപ്പൂർ, ധാക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് അടുത്ത മാസം 30 വരെ റദ്ദാക്കിയിരിക്കുന്നത്. ഇതിനു പുറമേ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സർവീസുകളിൽ പലതിന്റെയും എണ്ണവും കുറച്ചു.