ബെർലിൻ: ഭീകരാക്രമണത്തിനു പദ്ധതിയിട്ടുവെന്ന സംശയത്തിൽ പത്തു പേരെ ജർമൻ പോലീസ് അറസ്റ്റ് ചെയ്തു. ഹെസെ, റൈൻലാൻഡ്-പലാറ്റിനേറ്റ് സംസ്ഥാനങ്ങളിൽ ഇരുനൂറു പോലീസുകാർ നടത്തിയ റെയ്ഡിനൊടുവിലാണ് ഇവർ പിടിയിലായത്. 20-42 വയസ് പ്രായമുള്ള ഇവരിൽ കുറേപ്പേർ ജർമൻ പൗരന്മാരാണ്.
വാഹനം, തോക്ക് മുതലായ ഉപയോഗിച്ച് പരമാവധിപ്പേരെ കൊന്നൊടുക്കാനാണ് ഇവർ പദ്ധതിയിട്ടതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
ഭീകരാക്രമണത്തിനു പദ്ധതി; ജർമനിയിൽ 10 പേർ അറസ്റ്റിൽ
10:54 PM Mar 23, 2019 | Deepika.com