25ലക്ഷം പേരുടെ ഒപ്പുമായി ബ്രെക്സിറ്റ് ഹർജി
12:27 AM Mar 23, 2019 | Deepika.com
ലണ്ടൻ: അന്‍പതാം വകുപ്പു പിൻവലിച്ച് യൂറോപ്യൻയൂണിയനിൽ ബ്രിട്ടൻ തുടരുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ 24 മണിക്കൂറിനകം 25ലക്ഷം പേർ ഒപ്പിട്ടു. ബ്രിട്ടീഷ് പാർലമെന്റിന്റെ വെബ്സൈറ്റിൽ ഹർജി പ്രസിദ്ധപ്പെടുത്തി. ഒരു ലക്ഷത്തിൽക്കൂടുതൽ പേരുടെ പിന്തുണയുള്ള ഹർജികൾ പാർലമെന്റ് ചർച്ചയ്ക്കെടുക്കും.