സീയൂൾ: കൊറിയകൾ തമ്മിൽ ബന്ധം മെച്ചപ്പെടുത്താൻ ആരംഭിച്ച ലെയ്സൺ ഓഫീസിൽനിന്ന് ഉത്തരകൊറിയ ഉദ്യോഗസ്ഥരെ പിൻവലിച്ചു. ഉത്തരകൊറിയ ഇക്കാര്യം തങ്ങളെ അറിയിച്ചുവെന്ന് ദക്ഷിണകൊറിയൻ മന്ത്രി ചുൻ ഹായ് സുംഗ് പറഞ്ഞു.
ഉത്തരകൊറിയയിലെ കെയ്സോംഗിൽ സെപ്റ്റംബറിലാണ് ഓഫീസ് ആരംഭിച്ചത്. ഓഫീസിൽ ദക്ഷിണകൊറിയൻ ഉദ്യോഗസ്ഥർ തുടരുകയോ തുടരാതിരിക്കുകയോ ചെയ്യാമെന്നും ഉത്തരകൊറിയ വ്യക്തമാക്കി.
ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ഹാനോയിയിൽ നടന്ന രണ്ടാം ഉച്ചകോടി പരാജയപ്പെട്ടതിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ.
ഉത്തരകൊറിയ ഉദ്യോഗസ്ഥരെ പിൻവലിച്ചു
12:27 AM Mar 23, 2019 | Deepika.com