വിദേശനാണ്യ ശേഖരം കൂടി
12:27 AM Mar 23, 2019 | Deepika.com
മുംബൈ: വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരികളിലേക്കു തിരിച്ചുവന്നതിന്റെ ഫലമായി രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം വീണ്ടും വർധിച്ചു. മാർച്ച് 15ന് അവസാനിച്ച ആഴ്ച ശേഖരത്തിൽ 360.29 കോടി ഡോളർ വർധിച്ചു. ഇതോടെ ശേഖരം 40,563.84 കോടി ഡോളർ ആയി.