വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജയായ നിയോമി ജഹാംഗീർ റാവു(45) കൊളംബിയ ജില്ലയിലെ അപ്പീൽ സർക്യൂട്ട് കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. വൈറ്റ്ഹൗസിലെ റൂസ്വെൽറ്റ് റൂമിൽ നടന്ന ചടങ്ങിൽ യുഎസ് സുപ്രീംകോടതി ജഡ്ജി ക്ലാരൻസ് തോമസ് സത്യവാചകം ചൊല്ലിക്കൊടുത്തു. നിയോമി ബൈബിൾതൊട്ടാണു സത്യവാചകം ചൊല്ലിയത്.
പാഴ്സി വംശജയാണ് നിയോമി. ബ്രെറ്റ് കാവനോ യുഎസ് സുപ്രീംകോടതി ജഡ്ജിയായി ഉയർത്തപ്പെട്ട ഒഴിവാലാണ് നിയോമിയെ പ്രസിഡന്റ് ട്രംപ് നാമനിർദേശം ചെയ്തത്. ഇതിനു മുന്പ് ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്സിന്റെ ഡയറക്ടറായിരുന്നു.
നിയോമി റാവു സത്യപ്രതിജ്ഞ ചെയ്തു
12:40 AM Mar 22, 2019 | Deepika.com