അഫ്ഗാനിസ്ഥാനിൽ സ്ഫോടനം; ആറു മരണം
12:40 AM Mar 22, 2019 | Deepika.com
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഷിയാ മേഖലയിലുണ്ടായ സ്ഫോടനങ്ങളിൽ ആറു പേർ കൊല്ലപ്പെടുകയും 23 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പേർഷ്യൻ നവവത്സരാഘോഷം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. ഒരു മോസ്കിലെ ശുചിമുറിയിലും ആശുപത്രിയുടെ പിറകിലും ഇലക്ട്രിക് മീറ്ററിലും സ്ഥാപിച്ച ബോംബുകളാണു പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ പങ്കില്ലെന്ന് താലിബാൻ അറിയിച്ചു.