കുപ്പർട്ടിനോ: ഏറെ പ്രചാരം നേടിയ തങ്ങളുടെ വയർലെസ് ഹെഡ്ഫോൺബ്രാൻഡ്- എയർപോഡിന്റ രണ്ടാം തലമുറക്കാരനെ ടെക് വന്പൻ ആപ്പിൾ അവതരിപ്പിച്ചു. എെപോഡ് 2 എന്നു പേരിട്ടിരിക്കുന്ന പുതിയ എയർബഡ്സ് ഏറെ പുതുമകളോടെയാണ് എത്തിയിരിക്കുന്നത്.
കൂടുതൽ പ്രവർത്തന ക്ഷമത ഉറപ്പുവരുത്തുന്ന എച്ച് 1 ചിപ്സെറ്റ് ആണ് എയർപോഡ് 2 വിന്റെ ഏറ്റവും വലിയ പ്രത്യേകത. വയർലെസ് ആയി ചാർജ് ചെയ്യാനുള്ള കേയ്സും എയർപോഡ് 2 ന്റെ സവിശേഷതകളിൽപ്പെടുന്നു. ഇതോടൊപ്പം കണക്ട് ചെയ്തു ചാർജ് ചെയ്യുന്ന വേരിയന്റും അവതരിപ്പിച്ചിട്ടുണ്ട്. വയർലെസ് ചാർജിംഗ് സംവിധാനമുള്ള എയർപോഡ് 2 വിന് 18,900 രൂപവിലയെന്നാണ് വിവരം. വയർലെസ് സംവിധാനമില്ലാത്ത എയർപോഡ്2വിന് 14,900 രൂപയും. രണ്ടു വേരിയന്റുകളും അടുത്ത മാസം തന്നെ ഇന്ത്യൻ വിപണിയിലുമെത്തിയേക്കും.
ആപ്പിൾ എയർപോഡ് 2 അവതരിപ്പിച്ചു
12:37 AM Mar 22, 2019 | Deepika.com