കൊച്ചി: ഒരു വ്യക്തിക്കു ജനിതകമായി വരാവുന്ന രോഗങ്ങൾ കണ്ടെത്താനും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും സഹായകമാകുന്ന വീജിനോമിക്സ് എന്ന ജനിതക പരിശോധന ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വീറൂട്ട്സ് വെൽനസ് സൊല്യൂഷൻസ് കൊച്ചിയിൽ തുടങ്ങി.
പാശ്ചാത്യ രാജ്യങ്ങളിൽ ഏറെ പ്രചാരത്തിലുള്ള ജനിതക പരിശോധന ഇതാദ്യമായാണു കേരളത്തിൽ അവതരിപ്പിക്കുന്നത്. കുണ്ടന്നൂരിലെ കേന്ദ്ര ഓഫീസിൽ ആണു പരിശോധന തുടങ്ങിയത്. മറ്റു ജില്ലകളിൽ താമസിയാതെ സെന്ററുകൾ ആരംഭിക്കും.
ജനിതക പരിശോധന കേരളത്തിലും
12:37 AM Mar 22, 2019 | Deepika.com