ബ്രസൽസ്: ഒാൺലൈൻ പരസ്യമേഖലയിൽ മത്സരം തടഞ്ഞതിനു ഗൂഗിളിനു യൂറോപ്യൻ യൂണിയന്റെ കോംപറ്റീഷൻ റെഗുലേറ്റർ 169 കോടി ഡോളർ(11,850 കോ ടി രൂപ) പിഴയിട്ടു. എതിരാളികളിൽ നിന്നുള്ള സെർച്ച് റിസൽട്ടുകൾ ഉൾപ്പെടുത്തുന്നതിൽ നിന്നു വെബ്സൈറ്റുകളെ വിലക്കുന്ന കോൺട്രാക്ട് ഉണ്ടാക്കിയതാണു ഗൂഗിളിനു വിനയായത്. മത്സരിക്കാനുള്ള എതിരാളികളുടെ അവകാശം തടഞ്ഞ ഗൂഗിളിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നു കോംപറ്റീഷൻ കമ്മീഷണർ മാർഗരീത്ത വെസ്റ്റാഗർ പറഞ്ഞു.
കന്പോളം മത്സരാധിഷ്ഠിതമായിരിക്കണമെന്ന കാര്യത്തിൽ തങ്ങൾക്കു യോജിപ്പാണെന്നും വരും മാസങ്ങളിൽ കൂടുതൽ അപ്ഡേഷൻ ഉണ്ടാവുമെന്നും ഗൂഗിൾ സീനിയർ വൈസ് പ്രസിഡന്റ് കെന്റ് വാക്കർ പ്രതികരിച്ചു.
ഗൂഗിളിന് പിഴ 11,850 കോടി രൂപ
12:28 AM Mar 21, 2019 | Deepika.com