മുംബൈ: ഗൂഗിളിന്റെ ഇ-മെയിൽ ആപ്പായ ഇൻബോക്സ് വിസ്മൃതിയിലേക്ക്. 13 ദിവസത്തിനുള്ളിൽ ഇൻബോക്സ് ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്.
ദിനംപ്രതി അനേകം ഇ-മെയിലുകൾ കൈകാര്യം ചെയ്യേണ്ടിവരുന്നവർക്ക് ഉപകാരപ്രദമായിരുന്ന ഇൻബോക്സ് ആപ് 2014ലാണ് ഗൂഗിൾ അവതരിപ്പിച്ചത്. ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി അടുത്തിടെ, ഇൻബോക്സ് ആപ്പിന്റെ ചില ഫീച്ചറുകൾ ജി-മെയിൽ ആപ്പിൽ അവതരിപ്പിച്ചിരുന്നു.
ഇൻബോക്സിനു വിരാമമിടാൻ ഗൂഗിൾ
12:26 AM Mar 21, 2019 | Deepika.com