മുംബൈ: എച്ച്എംഡി ഗ്ലോബലിന്റെ ഏറ്റവും പുതിയ സ്മാർട്ഫോണ്‍ നോക്കിയ 9 പ്യുവർ വ്യു ഉടൻ ഇന്ത്യയിലവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഫോണിന്റെ വരവറിയിച്ചുള്ള ടീസർ കഴിഞ്ഞദിവസം നോക്കിയ ഇന്ത്യയുടെ ഹോം പേജിൽ അവതരിപ്പിച്ചിരുന്നു.
അഞ്ച് കാമറകളുള്ള ഫോണിന് ക്വാൽകോം സ്നാപ്ഡ്രാഗണ്‍ 845 പ്രോസസർ ആണ് കരുത്തുപകരുന്നത്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, ഫിങ്കർപ്രിന്റ് സെൻസർ, 3320 എംഎഎച്ച് ബാറ്ററി, ആൻഡ്രോയ്ഡ് 9 പൈ ഒഎസ് തുടങ്ങിയവയാണ് മറ്റുഫീച്ചറുകൾ. ഇന്ത്യയിലെ വില പ്രഖ്യാപിച്ചിട്ടില്ല
നോക്കിയ 9 പ്യുവർ വ്യു ഇന്ത്യയിലേക്ക്
12:26 AM Mar 21, 2019 | Deepika.com