സ്പൈസസ് ബോർഡ് സെക്രട്ടറിയായി ഡി. സത്യൻ ചാർജെടുത്തു
12:26 AM Mar 21, 2019 | Deepika.com
കൊച്ചി: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള സ്പൈസസ് ബോർഡ് സെക്രട്ടറിയായി ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഡി. സത്യൻ ചാർജെടുത്തു. 1996 ആസാം- മേഘാലയ കേഡർ ഉദ്യോഗസ്ഥനായ സത്യൻ ഡെറാഡൂണിലെ ഇന്ദിരാഗാന്ധി ദേശീയ വനം അക്കാഡമിയിൽ നിന്ന് ഫോറസ്ട്രിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. മേഘാലയ സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, ജൈവാഘാത പഠന അഥോറിറ്റി എന്നിവയുടെ സെക്രട്ടറി, ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോയന്പത്തൂർ സെൻട്രൽ അക്കാദമി ഫോർ സ്റ്റേറ്റ് ഫോറസ്റ്റ് സർവീസസ് ഫാക്കൽറ്റി അംഗമായിരുന്നു.