ഓസ്ലോ: നോർവീജിയൻ അക്കാഡമി ഓഫ് സയൻസസ് ആൻഡ് ലെറ്റേഴ്സ് നല്കുന്ന ആബേൽ പുരസ് കാരത്തിന് അമേരിക്കയിലെ ഗണിതശാത്രജ്ഞയായ കാരൻ ഉലൻബക്ക് അർഹയായി. ആദ്യമായാണ് ഈ പുരസ് കാരം വനിതയ്ക്കു ലഭിക്കുന്നത്.
എഴുപത്താറുകാരിയായ കാരൻ ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ പ്രഫസറാണ്. മോഡേൺ ജ്യോമെട്രിക്കൽ അനാലിസിസിനു നല്കിയ സംഭാവനകളാണ് പുരസ്കാരത്തിന് അർഹയാക്കിയത്.
നോർവേയിലെ ഗണിതശാസ്ത്ര പ്രതിഭയായിരുന്ന നീൽസ് ഹെൻറിക് ആബേലിന്റെ സ്മരണാർഥം 2003മുതൽ ഈ പുരസ്കാരം നല്കുന്നു. കാരന് പുരസ്കാരത്തുകയായി 60 ലക്ഷം നോർവീജിയൻ ക്രോണർ (7,04,000 ഡോളർ) ലഭിക്കും.
അമേരിക്കൻ ഗണിതശാസ്ത്രജ്ഞയ്ക്ക് ആബേൽ പുരസ്കാരം
12:19 AM Mar 20, 2019 | Deepika.com