യുട്രെക്റ്റ്: ഡച്ച് നഗരമായ യുട്രെക്റ്റിൽ ട്രാമിൽ ആക്രമണം നടത്തി മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ പിടിയിലായി. തുർക്കി സ്വദേശി ഗോക്മാൻ ടാനിസിനെ തിങ്കളാഴ്ചതന്നെ പിടികൂടിയിരുന്നു. മറ്റു രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്തെന്നു പോലീസ് മേധാവി റോബ് വാൻബ്രീ അറിയിച്ചു. ഇതിനിടെ ഇതു ഭീകരാക്രമണമാണോ എന്ന കാര്യത്തിൽ ഇനിയും തീർച്ചയില്ല.
ബലാത്കാരം ഉൾപ്പെടെ നിരവധി കേസുകൾ പ്രതി ടാനിസിന്റെ പേരിലുണ്ട്. ട്രാം ആക്രമണത്തെത്തുടർന്നു നല്കിയ ജാഗ്രതാ നിർദേശത്തിൽ അയവു വരുത്തിയെന്നു ഡച്ച് ഭീകരവിരുദ്ധ സെൽ മേധാവി പിയറ്റർ ജാപ് ആൽബർസ്ബർഗ് വ്യക്തമാക്കി.
യുട്രെക്റ്റ് ആക്രമണം: മൂന്നു പേർ പിടിയിൽ
12:19 AM Mar 20, 2019 | Deepika.com