പാരീസ്: ബ്രെക്സിറ്റിനെച്ചൊല്ലി ബ്രിട്ടനിൽ നടക്കുന്ന വാദപ്രതിവാദങ്ങളിലും അനിശ്ചിതത്വത്തിലും മനം മടുത്ത ഫ്രഞ്ച് മന്ത്രി തന്റെ വളർത്തു പൂച്ചയ്ക്ക് ബ്രെക്സിറ്റ് എന്നു പേരിട്ടു.
എല്ലാ പ്രഭാതത്തിലും പൂച്ച പുറത്തുപോകാനായി കരഞ്ഞ് ബഹളമുണ്ടാക്കും. വാതിൽതുറന്നാൽ എന്തു ചെയ്യണമെന്നു സംശയിച്ച് വെറുതേ നിൽക്കും. തീരുമാനമെടുക്കാൻ അതിനു കഴിയുന്നില്ല. പിന്നെ ഞാൻ അതിനെ എടുത്തു പുറത്തുകൊണ്ടുപോയി വിടും- പൂച്ചയ്ക്ക് ബ്രെക്സിറ്റ് എന്നു പേരിടാനുള്ള കാരണം മന്ത്രി നതാലി ലൂസിയു വിശദീകരിച്ചു. ഫ്രഞ്ച് കാബിനറ്റിൽ യൂറോപ്യൻ കാര്യമന്ത്രിയാണു നതാലി.
ബ്രെക്സിറ്റ് പൂച്ചയുമായി ഫ്രഞ്ച് മന്ത്രി നതാലി
12:19 AM Mar 20, 2019 | Deepika.com