ന്യൂഡൽഹി: ഓണ്‍ലൈൻ ടാക്സി സർവീസായ ഒലയിൽ 30 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഹ്യുണ്ടായ് മോട്ടോർ അറിയിച്ചു. ദക്ഷിണകൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായിയിക്കൊപ്പം കിയയും ചേർന്നാണ് 30 കോടി ഡോളറിന്റെ നിക്ഷേപം നടത്തുക.
ഇന്ത്യയിൽ കൂടുതൽ യാത്രാവാഹനങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം അതിനുള്ള അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുകയാണ് മൂന്നു കന്പനികളും തമ്മിലുള്ള സഹകരണത്തിന്റെ അടിസ്ഥാനം. സഹകരണത്തിന്റെ അടിസ്ഥാനത്തിൽ ഹ്യുണ്ടായിയുടെ വാഹനങ്ങൾ ഒലയുടെ വാഹനശ്രേണിയിൽ ഉൾപ്പെടു ത്തും. കൂടാതെ ഒലയുടെ ഡ്രൈവർമാർക്ക് വാഹനങ്ങൾ ലീസിന് നല്‍കുകയോ തവണ വ്യവസ്ഥയിൽ നല്‍കുകയോ ചെയ്യുമെന്നും ഹ്യുണ്ടായ് അറിയിച്ചു.
ഒലയ്ക്ക് 30 കോടി ഡോളറിന്റെ നിക്ഷേപം
12:18 AM Mar 20, 2019 | Deepika.com