മുംബൈ: വയർലെസ് പെരിഫെറൽ സാങ്കേതികവിദ്യയിലെ പ്രമുഖരായ റാപ്പോ ഏറ്റവും പുതിയ ഗെയിമിംഗ് ഹെഡ്സെറ്റ് വിഎച്ച്200 അവതരിപ്പിച്ചു. ദീർഘനേരം സുഖകരമായി ധരിക്കുന്നതിന് മൃദുലവും അൾട്രാ-ഫ്ലെക്സിബിളുമായ ഹെഡ്ബാൻഡ് സഹിതമെത്തുന്ന വിഎച്ച്200ന് നോയിസ് ഐസൊലേറ്റിംഗ് മൈക്കുമുണ്ട്.
മികച്ച ലുക്കോട് കൂടിയത് മാത്രമല്ല മികച്ച ശബ്ദവുമുള്ള ഏറ്റവും പുതിയ ഗെയിമിംഗ് ഹെഡ്ഫോണ് അവതരിപ്പിക്കുന്നതിൽ അത്യധികം സന്തോഷമുണ്ടെ ന്ന് റാപ്പോ ഇന്ത്യ ആൻഡ് സാർക്ക് കണ്ട്രി ഹെഡ് മുകേഷ് ചൗധരി പറഞ്ഞു. ബ്ലാക്ക്, വൈറ്റ് ഷെയ്ഡുകളിൽ ഒരു വർഷ വാറന്റിയോടെ എത്തുന്ന റാപ്പോ വിഎച്ച്200 ഗെയിമിംഗ് ഹെഡ്സെറ്റ് പ്രമുഖ റീട്ടെയ്ൽ, ഇ -കൊമേഴ്സ് സ്റ്റോറുകളിൽ ലഭ്യമാണ്. വില 3499 രൂപ.
പുതിയ ഗെയ്മിംഗ് ഹെഡ്സെറ്റുമായി റാപ്പോ
12:18 AM Mar 20, 2019 | Deepika.com