ന്യൂസിലൻഡിലെ ഡുനെഡിൻ എയർപോർട്ട് അടച്ചു
12:51 AM Mar 18, 2019 | Deepika.com
ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിലെ ഡുനെഡിൻ എയർപോർട്ടിൽ സംശയാസ്പദമായ പായ്ക്കറ്റ് കണ്ടെത്തി. ഇതെത്തുടർന്ന് എയർപോർട്ട് അടച്ചതായി പോലീസ് അറിയിച്ചു. ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മോസ്കുകളിൽ ഭീകരൻ ആക്രമണം നടത്തി രണ്ടുദിവസത്തിനകമാണ് എയർപോർട്ടിൽ പായ്ക്കറ്റ് കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചു.