വാഷിംഗ്ടൺ ഡിസി: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ മോസ്കിൽ നടന്ന വെടിവയ്പിന്റെ തത്സമയ ദൃശ്യങ്ങളുള്ള 15ലക്ഷം വീഡിയോ ക്ലിപ്പുകൾ നീക്കം ചെയ്തെന്നു ഫേസ്ബുക്ക് അറിയിച്ചു.
അക്രമി തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. ഒട്ടേറെപ്പേർ ഇതു ഷെയർചെയ്തു. വീഡിയോയിലേക്കുള്ള ലിങ്ക് ഷെയർ ചെയ്യരുതെന്നു ന്യൂസിലൻഡ് പോലീസ് ആവശ്യപ്പെട്ടു. ലൈവായി വീഡിയോ സംപ്രേഷണം തുടങ്ങിയ വിവരം പോലീസിൽനിന്ന് അറിഞ്ഞശേഷം ആദ്യത്തെ 24 മണിക്കൂറിനുള്ളിലാണ് 15 ലക്ഷം വീഡിയോ ക്ലിപ്പിംഗുകൾ നീക്കം ചെയ്തതെന്ന് ഓസ്ട്രേലിയയിലെയും ന്യൂസിലൻഡിലെയും ഫേസ്ബുക്ക് പോളിസി ഡയറക്ടർ മിയാ ഗാർലിക് പറഞ്ഞു.
15 ലക്ഷം വീഡിയോ ഫേസ്ബുക്ക് നീക്കംചെയ്തു
12:51 AM Mar 18, 2019 | Deepika.com