ന്യൂഡൽഹി: ശരാശരി 4ജി ഡൗണ്‍ലോഡ് വേഗത്തിൽ റിലയൻസ് ജിയോയ്ക്കു ഒന്നാം സ്ഥാനം. കഴിഞ്ഞ മാസത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ( ട്രായ്) ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ഒരു സെക്കൻഡിൽ 20.9 മെഗാബിറ്റ് (എംബിപിഎസ്) വേഗമാണ് ജിയോ കൈവരിച്ചത്. 9.4 എംബിപിഎസ് വേഗവുമായി എയർടെൽ ആണ് രണ്ടാം സ്ഥാനത്ത്. വോഡാഫോണ്‍ 6.8 എംബിപിഎസ് വേഗം രേഖപ്പെടുത്തി. അതേസമയം, ശരാശരി 4ജി അപലോഡ് വേഗത്തിൽ വോഡാഫോണിനാണ് ഒന്നാം സ്ഥാനം (6എംബിപിഎസ്). 5.6 എംബിപിഎസ് വേഗവുമായി എയർടെലാണ് രണ്ടാം സ്ഥാനത്ത്.
4ജി വേഗത്തിൽ റിലയൻസ് ജിയോയ്ക്ക് ഒന്നാം സ്ഥാനം
11:16 PM Mar 16, 2019 | Deepika.com