ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ നേത്രരോഗചികിത്സാ വിഭാഗത്തിൽ, വേദനയില്ലാത്തതും പഥ്യം കുറവുള്ളതും രോഗിയെ അഡ്മിറ്റ് ചെയ്യേണ്ടതില്ലാത്തതുമായ ആധുനിക സാങ്കേതിക വിദ്യയുടെസഹായത്തോടെ ഫേക്കോ ഇമൾസിഫിക്കേഷൻ തിമിര ശസ്ത്രക്രിയ ആരംഭിച്ചു. അന്തർദേശീയ വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും പുതിയ ചികിത്സയാണിത്. കുത്തിവയ്പ് ആവശ്യമില്ലാത്ത ഈ ചികിത്സ സൂചിദ്വാര ശസ്ത്രക്രിയാണ്. ഇത് താക്കോൽദ്വാര ശസ്ത്രക്രിയയേക്കാൾ മികച്ചതാണ്.
രോഗിക്ക് ചുരുങ്ങിയ ദിവസത്തിനുള്ളിൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയും. അത്യാധുനികഫേക്കോ ഇമൾസിഫിക്കേഷൻ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത് ലേസർ ട്രിറ്റ്മെന്റ്, ഗ്ലോക്കോമ, നേത്രപടലങ്ങളുടെ ചികിത്സ എന്നിവയിൽ വിദഗ്ധനും ഒഫ്താൽമോളജി പ്രൊഫസറുമായ ഡോ. മാനുവൽ ജോണ് ആണ്. അദ്ദേഹത്തിന്റെ സേവനം ഒന്നാമത്തെയും മുന്നാമത്തെയും വെള്ളിയാഴ്ചകളിൽ ലഭ്യമാണ്. പ്രശസ്ത ഒഫ്താൽമോളജിസ്റ്റും ഡിപ്പാർട്ട്മെന്റ്തലവനും ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ടുമായ ഡോ. തോമസ് സഖറിയായുടെ സേവനം എല്ലാ ദിവസവും ലഭ്യമാണ്. പരിശോധനകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ 0481-2729300, 2722100 എന്നീ നന്പറുകളിൽ ബന്ധപ്പെടണമെന്ന് ഡയറക്ടർ ഫാ. തോമസ് മംഗലത്ത് അറിയിച്ചു.
ആധുനിക തിമിര ശസ്ത്രക്രിയയ്ക്ക് ചെത്തിപ്പുഴ ആശുപത്രിയിൽ തുടക്കം
11:16 PM Mar 16, 2019 | Deepika.com