മെഴ്സിഡസ് ബെൻസിന്റെ 4 മാറ്റിക് കൂപ്പെ വിപണിയിൽ
11:10 PM Mar 15, 2019 | Deepika.com
ന്യുഡൽഹി: പുതിയ എഎംജി സി 43 4 മാറ്റിക് കൂപ്പെ വിപണിയിലിറക്കി മെഴ്സിഡസ്-ബെൻസിന്റെ ഇന്ത്യയിലെ എഎംജി ശ്രേണി കൂടുതൽ ശക്തിപ്പെടുത്തി.287 കിലോവാട്ട് കരുത്തും 520 എൻഎം ടോർക്കും പ്രദാനം ചെയ്യുന്ന ഈ എൻജിൻ നിർത്തിയിട്ട സ്ഥിതിയിൽനിന്നു വെറും 4.7 സെക്കൻഡുകൊണ്ട് 100 കിലോമീറ്റർ വേഗത്തിലെത്തിച്ചേരാൻ സഹായിക്കുന്നു. 75 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.