തൃശൂർ: പാരീസിൽ യുനെസ്കോ ആസ്ഥാനത്തു നടക്കുന്ന ആഗോള ഭക്ഷ്യ ഉച്ചകോടിയിലേക്കു കേരളത്തിന്റെ രുചിവിഭവങ്ങളുടെ പാചകവിധി. മേളയിലേക്ക് ഇന്ത്യയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടതു തൃശൂർക്കാരിയായ നിമി സുനിൽ കുമാറിന്റെ കുക്കറി ബുക്ക്.
ആഗോള ഭക്ഷ്യ ഉച്ചകോടിയിൽ ഭക്ഷ്യസംസ്കാര വിദ്യകളിലെ വിദഗ്ധർ പങ്കെടുക്കും. 170 രാജ്യങ്ങളിൽനിന്നു രണ്ടായിരത്തോളം ഭക്ഷ്യവിഭവങ്ങളുടെ പാചകവിധികളുള്ള പുസ്തകങ്ങൾ മേളയിൽ എത്തും. പ്രശസ്ത ഷെഫുമാർ, ഭക്ഷ്യോത്പന്നങ്ങളുടെ വിതരണക്കാർ തുടങ്ങിയവരും മേളയിലുണ്ടാകും.
നിമി രചിച്ച ‘റെസിപ്പീസ് ഫ്രം കേരള’ എന്ന പുസ്തകമാണ് യുനെസ്കോ ആസ്ഥാനത്തു നടത്തുന്ന ഭക്ഷ്യമേളയിൽ എത്തുന്നത്. നിമി നേരത്തെ പ്രസിദ്ധീകരിച്ച ‘ലിപ് സ്മാക്കിംഗ് ഡിഷസ് ഓഫ് കേരള’ 2014ൽ ആഗോള പാചക പുസ്തക പുരസ്കാരം നേടിയിരുന്നു. നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള നിമി ഇപ്പോൾ മൂന്നാറിലാണു താമസം.
ആഗോള ഭക്ഷ്യ ഉച്ചകോടിയിലേക്കു നിമിയുടെ പാചകപുസ്തകം
11:10 PM Mar 15, 2019 | Deepika.com