സെർവർ തകരാറിനെ പഴിച്ചു ഫേസ്ബുക്ക്
11:10 PM Mar 15, 2019 | Deepika.com
ന്യൂഡൽഹി:തങ്ങളുടെ സെർവറിൽ പ്രശ്നങ്ങളുണ്ടായതിനെത്തുടർന്നാണ് ഫേസ്ബുക്കും വാട്സാപ്പും ഇൻസ്റ്റഗ്രാമും നിശ്ചലമായതെന്നു കന്പനി. ‘സെർവർ കോണ്‍ഫിഗറേഷനിൽ’ മാറ്റം വരുത്താൻ ശ്രമിച്ചതോടെയാണ് തകറാറുണ്ടായത്. അതു പൂർണമായി പരിഹരിച്ചു. തകരാർമൂലം ബുദ്ധിമുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു’’- ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ലോകമെന്പാടുമുള്ള യൂസർമാരെ ആശങ്കയിലാഴ്ത്തിഫേസ്ബുക്ക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നിവ നിശ്ചലമായത്. സംഭവത്തിനു പിന്നിൽ സൈബർ ആക്രമണമാണെന്നു റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഫേസ്ബുക്ക് ഇതു നിഷേധിച്ചിരുന്നു.