ഫ്ളൈ ദുബായ് താഷ്കെന്റിലേക്ക് സർവീസ് തുടങ്ങി
11:10 PM Mar 15, 2019 | Deepika.com
കൊച്ചി: ഉസ്ബെസ്ക്കിസ്ഥാനിലെ താഷ്കെന്റിലേക്ക് ഫ്ളൈദുബായ് സർവീസ് ആരംഭിച്ചു. ദുബായിൽനിന്ന് ഉസ്ബെസ്ക്കിസ്ഥാനിലേക്കു നേരിട്ട് സർവീസ് നടത്തുന്ന ആദ്യ യുഎഇ വിമാനക്കന്പനിയാണ് ഫ്ളൈ ദുബായ്. ആഴ്ചയിൽ അഞ്ചു ദിവസമാണ് നിലവിൽ സർവീസ്. മേയ് 31 മുതൽ അതു ദിനംപ്രതിയാവും.