ന്യൂഡൽഹി: എല്ലാ ലാൻഡ്ലൈൻ ഉപയോക്താക്കൾക്കും സൗജന്യ ബ്രോഡ്ബാൻഡ് കണക്ഷൻ നല്കുന്ന പദ്ധതി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) പ്രഖ്യാപിച്ചു.
അതിവേഗ ഭവന വൈഫൈ കണക്ഷൻ എടുക്കുന്നതിനുള്ള നടപടികൾ ലഘൂകരിച്ചാണ് പുതിയ പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് ബിഎസ്എൻഎൽ ഡയറക്ടർ വിവേക് ബൻസൽ പറഞ്ഞു.
ലാൻഡ്ലൈൻ ഉപയോക്താക്കൾ തങ്ങളുടെ ലാൻഡ്ലൈനിൽനിന്നോ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നന്പരിൽനിന്നോ 18003451504 എന്ന ടോൾ ഫ്രീ നന്പരിലേക്ക് വിളിച്ചാൽ പുതിയ പദ്ധതിയിൽ ചേരാം. വീട്ടിൽ വൈഫൈ മോഡം എത്തിച്ച് കണക്ഷൻ നല്കുന്നതിന് പ്രത്യേക ചാർജ് നല്കേണ്ടതില്ല. ഇതും സൗജന്യമാണ്.
10എംബിപിഎസ് വേഗത്തിൽ പ്രതിദിനം 5 ജിബി ഡാറ്റയാണ് ബിഎസ്എൽഎൽ വാഗ്ദാനം ചെയ്യുന്നത്.
നിലവിലുള്ള ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർക്ക് 25 ശതമാനം കാഷ്ബാക്കും ഒരു വർഷത്തേക്ക് ആമസോൺ പ്രൈം അംഗത്വവും ലഭിക്കും.
സൗജന്യ ബ്രോഡ്ബാൻഡുമായി ബിഎസ്എൻഎൽ
11:10 PM Mar 15, 2019 | Deepika.com