ന്യൂഡൽഹി: മൊത്തവില ആധാരമാക്കിയുള്ള വിലക്കയറ്റം വർധിക്കുന്നു. ഭക്ഷ്യവിലയിലും ഇന്ധനവിലയിലുമാണ് ഗണ്യമായ വർധന.ഫെബ്രുവരിയിൽ 2.93 ശതമാനമായി വിലക്കയറ്റം. ജനുവരിയിൽ 2.76 ഉം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 2.74 ഉം ശതമാനമായിരുന്നു വർധന.
ഭക്ഷ്യവസ്തുക്കൾ അടങ്ങിയ പ്രാഥമിക ഉത്പന്നങ്ങളിലെ വിലക്കയറ്റം 4.84 ശതമാനമായി വർധിച്ചു. ജനുവരിയിൽ ഇതു 3.54 ശതമാനമായിരുന്നു. ഇന്ധനവിഭാഗത്തിലെ വിലക്കയറ്റം 1.85-ൽനിന്നു 2.23 ശതമാനമായി ഉയർന്നു.
ഉപഭോക്തൃ വില സൂചിക ആധാരമാക്കിയുള്ള ചില്ലറ വിലക്കയറ്റവും ഫെബ്രുവരിയിൽ വർധിക്കുന്ന പ്രവണത കാണിച്ചു. എന്നാൽ റിസർവ് ബാങ്കിന് അനുവദിച്ചിട്ടുള്ള പരിധിയിൽ തന്നെയാണു വിലക്കയറ്റം ഇപ്പോഴും.
വിലക്കയറ്റം വർധിക്കുന്നു
12:24 AM Mar 15, 2019 | Deepika.com