മുംബൈ: ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേർഷൻ - ആൻഡ്രോയ്ഡ് ക്യു ഗൂഗിൾ അവതരിപ്പിച്ചു. പ്രവർത്തനം പഠിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായി ആൻഡ്രോയ്ഡ് ക്യുവിന്റെ ബീറ്റാ വേർഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണയായി ആപ് ഡെവലപ്പേഴ്സിനു മാത്രമായാണ് ഗൂഗിൾ ബീറ്റാ വേർഷൻ അവതരിപ്പിക്കാറുള്ളത്. എന്നാൽ, ഇക്കുറി ആപ് ഡെവലപ്പേഴ്സ് ആല്ലാത്തവർക്കും ആൻഡ്രോയ്ഡ് ക്യു ഒഫീഷ്യൽ സൈറ്റിൽനിന്നു ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷിക്കാം.
യൂസർമാരുടെ സ്വകാര്യതാ സംരക്ഷണത്തിനു കൂടുതൽ പ്രാധാന്യം നല്‍കിയാണ് ആൻഡ്രോയ്ഡ് ക്യു ബീറ്റാവേർഷൻ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് കന്പനി അറിയിച്ചിരിക്കുന്നത്. ഫോൾഡബിൾ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങളും പുതിയ വേർഷനിലുണ്ട്. സാംസംഗും വാവെയും ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.
1പുതിയ വേർഷൻ പ്രവർത്തിപ്പിച്ചശേഷമുള്ള അഭിപ്രായങ്ങൾ മേയ് ഏഴിനു നടക്കാനിരിക്കുന്ന ഗൂഗിൾ ഡെവലപ്പേഴ്സ് കോണ്‍ഫറൻസിനു മുന്നോടിയായി അറിയിക്കണമെന്നാണ് ഗൂഗിൾ ആപ് ഡെവലപ്പേഴ്സിനെ അറിയിച്ചിരിക്കുന്നത്. കോണ്‍ഫറൻസിൽ കൂടുതൽ ഫീച്ചറുകളുൾപ്പെടുത്തി ആൻഡ്രോയ്ഡ് ക്യുവിന്റെ അടുത്ത ബീറ്റാ വേർഷൻ പുറത്തിറക്കും. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമാകും ഒൗദ്യോഗിക ക്യു വേർഷൻ അവതരിപ്പിക്കുക.
ആൻഡ്രോയ്ഡ് ക്യു ബീറ്റാ വേർഷൻ അവതരിപ്പിച്ചു
12:24 AM Mar 15, 2019 | Deepika.com