തൃശൂർ: ജ്വല്ലറി പർച്ചേസ് സ്കീമുകളിൽ അടുത്ത സാമ്പത്തികവർഷം വലിയ വളർച്ച ലക്ഷ്യമിടുന്നതായി കല്യാണ്‍ ജ്വല്ലേഴ്സ്. ധൻവർഷ, അക്ഷയ എന്നീ ജ്വല്ലറി പർച്ചേസ് സ്കീമുകളിൽനിന്ന് 25 ശതമാനം വരുമാന വർധനയാണ് പ്രതീക്ഷിക്കുന്നതെന്നു ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം നിരോധന ഓർഡിനൻസ് കല്യാണ്‍ ജ്വല്ലേഴ്സിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതല്ലന്നും അദ്ദേഹം വ്യക്തമാക്കി. പബ്ലിക് ലിമിറ്റഡ് കന്പനിയാണ് കല്യാണ്‍ ജ്വല്ലേഴ്സ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പർച്ചേസ് സ്കീമുകളിൽ വളർച്ച ലക്ഷ്യമിട്ട് കല്യാണ്‍ ജ്വല്ലേഴ്സ്
12:24 AM Mar 15, 2019 | Deepika.com