പാരീസ്: എത്യോപ്യയിൽ തകർന്നുവീണ ബോയിംഗ് 737 മാക്സ് 8 വിമാനത്തിന്റെ ഫ്ലൈറ്റ് ഡേറ്റാ റിക്കാർഡർ(എഫ്ഡിആർ), കോക്പിറ്റ് വോയ്സ് റിക്കാർഡർ(സിവിആർ) ബ്ലാക് ബോക്സുകൾ വിശദപരിശോധനയ്ക്കായി പാരീസിലെത്തിച്ചു. ഫ്രാൻസിലെ വ്യോമസുരക്ഷാ ഏജൻസിയായ ബിഇഎ ആണു പരിശോധനകൾ നടത്തുക.
എഫ്ഡിആർ പരിശോധിക്കാൻ വേണ്ട സോഫ്ട്വെയർ ഇല്ലാത്തതിനാൽ അന്വേഷണത്തിൽ പങ്കുചേരില്ലെന്നു ജർമനി അറിയിച്ചിരുന്നു.
എത്യോപ്യൻ എയർലൈൻസിന്റെ ബോയിംഗ് നിർമിത 737 മാക്സ് 8 വിമാനം ഞായറാഴ്ച തകർന്നുവീണ് 157 പേർ മരിച്ചിരുന്നു. ഇതിനു പിന്നാലെ ഈ സീരീസിൽപ്പെട്ട എല്ലാ വിമാനങ്ങളും ആഗോളതലത്തിൽ നിലത്തിറക്കിയിരിക്കുകയാണ്. പല എയർലൈൻസുകളും ബോയിംഗിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. പല എയർലൈൻസുകളും ബോയിംഗിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. വൈകാതെ സോഫ്ട് വെയർ അപ്ഡേഷൻ നടത്തുമെന്നും ബോയിംഗ് വ്യക്തമാക്കിയിട്ടുണ്ട്.
ബോയിംഗിന് 25 കോടി ഡോളറിന്റെ പ്രതിരോധ കരാർ
വാഷിംഗ്ടൺ ഡിസി: ബോയിംഗ് വിമാന നിർമാണ കന്പനിക്ക് അമേരിക്കൻ സർക്കാർ 25 കോടി ഡോളറിന്റെ പ്രതിരോധ കരാർ നല്കി. ബി52എച്ച് ബോംബർ വിമാനങ്ങളിൽ പുതിയ ലോംഗ് റേഞ്ച് സ്റ്റാൻഡ്-ഓഫ് ക്രൂസ് മിസൈൽ സംവിധാനം സ്ഥാപിക്കാനാണ് കരാർ.
ബോയിംഗ് വിമാന ദുരന്തം; ബ്ലാക് ബോക്സ് പാരീസിൽ പരിശോധിക്കും
12:04 AM Mar 15, 2019 | Deepika.com