വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജ നിയോമി റാവുവിനെ വാഷിംഗ്ടൺ ഡിസി അപ്പീൽ സർക്യൂട്ട് കോടതി ജഡ്ജിയാക്കാനുള്ള ശിപാർശ യുഎസ് സെനറ്റ് അംഗീകരിച്ചു.
46നെതിരേ 53 വോട്ടുകൾക്കാണ് ശിപാർശ പാസായത്. സുപ്രീംകോടതി ജഡ്ജിയായി ഉയർത്തപ്പെട്ട ബ്രെറ്റ് കാവനോയ്ക്കു പകരമായിട്ടാണ് നിയോമിയെ പ്രസിഡന്റ് ട്രംപ് ശിപാർശ ചെയ്തത്. യെയ്ൽ യൂണിവേഴ്സിറ്റി വിദ്യാർഥിയായിരിക്കേ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ നിയോമിക്കെതിരേ വിമർശനം ശക്തമായിരുന്നു. കഴിഞ്ഞമാസം അവർ മാപ്പു ചോദിച്ചു.
നാല്പത്തഞ്ചുകാരിയായ നിയോമി ഇപ്പോൾ ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്സ് ഓഫീസിന്റെ അഡ്മിനിസ്ട്രേറ്ററാണ്.
നിയോമി റാവുവിന്റെ നിയമനം സ്ഥിരീകരിച്ച് യുഎസ് സെനറ്റ്
12:04 AM Mar 15, 2019 | Deepika.com