വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ ഗ്രീൻ പാർട്ടി നേതാവ് ജയിംസ് ഷാ കാബിനറ്റ് യോഗത്തിൽ പങ്കെടുക്കാൻ പോകവേ മർദനത്തിനിരയായി. സംഭവത്തിൽ നാല്പത്തെട്ടുകാരനെ പോലീസ് അറസ്റ്റ ചെയ്തു. ഇന്നലെ രാവിലെ പാർലമെന്റ് മന്ദിരത്തിലേക്കുള്ള വഴിയിൽ നടന്നു പോകവേയാണ് മർദനം നേരിട്ടത്. ഷായെ പിടിച്ച് മുഖത്തിടിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൺതടം കരുവാളിച്ചു.
ആശുപത്രിയിൽ ചികിത്സതേടിയ ഷാ സമയത്തുതന്നെ കാബിനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തി.
ഗ്രീൻ പാർട്ടി നേതാവിനു മർദനം
12:04 AM Mar 15, 2019 | Deepika.com